തടവിൽ പാർപ്പിച്ച് യുവതിയെ 36 ദിവസം തുടർച്ചയായി കൂട്ട ബലാത്സംഗം ചെയ്തു; കേസ്

രാജസ്ഥാനിൽ 45കാരിയെ തടവിൽ പാർപ്പിച്ച് 36 ദിവസം കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഹരിയാന സ്വദേശിയായ യുവതി വൈക്കോൽ ശേഖരിക്കാനായി പോയപ്പോൾ ഒരു സംഘം തട്ടിക്കൊണ്ടുപോയി രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ തടവിൽ പാർപ്പിച്ച് 36 ദിവസം തുടർച്ചയായി കൂട്ട ബലാത്സംഗം ചെയ്തു എന്നാണ് പരാതി. തട്ടിക്കൊണ്ടുപോയ ആൾ യുവതിയുടെ അശ്ലീല വിഡിയോ നിർമിച്ച് പണം ആവശ്യപ്പെട്ടു എന്നും 3 ലക്ഷം രൂപ നൽകിയപ്പോൾ യുവതിയെ വിട്ടയച്ചു എന്നും പരാതിയിൽ കൂട്ടിച്ചേർക്കുന്നു.
പരാതി പ്രകാരം ജൂലായ് 27നാണ് യുവതി വൈക്കോൽ ശേഖരിക്കാൻ പോയത്. അവിടെ വച്ച് കാറിലെത്തിയ മൂന്നംഗ സംഘം തോക്കിന്മുനയിൽ നിർത്തി യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാജസ്ഥാനിലെ ഒരു ഗ്രാമത്തിലെത്തിച്ച യുവതിയെ അവിടെ ഒരു വീട്ടിൽ പൂട്ടിയിട്ടു. മയക്കുമരുന്ന് നൽകി യുവതിയെ പല തവണ കൂട്ട ബലാത്സംഗം ചെയ്ത ഈ ദൃശ്യങ്ങൾ പകർത്തി അശ്ലീല വിഡിയോ നിർമിക്കുകയും ചെയ്തു. സെപ്തംബർ ഒന്നിനാണ് യുവതിയെ വിട്ടയച്ചത്. വിഡിയോ പ്രചരിപ്പിക്കാതിരിക്കാൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നും അത് നൽകിയപ്പോഴാണ് തന്നെ വിട്ടയച്ചത് എന്നും യുവതി പരാതിയിൽ പറയുന്നു.
Story Highlights: Woman Held Captive Gang Raped 36 Days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here