‘അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു’; തോമസ് ഐസക്കിന് എതിരെ ഇ.ഡി

മസാല ബോണ്ട് കേസില്‍ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ തോമസ് ഐസക് ശ്രമിക്കുന്നെന്ന് ഇഡി. വസ്തുത വിരുദ്ധമായ ആരോപണമാണ് ഇഡിക്കെതിരെ നടത്തുന്നതെന്നും ഇഡിയുടെ അന്വേഷണ പരിധിയില്‍ നിന്ന് രക്ഷപ്പെടാനാണ് ശ്രമമെന്നും ഇഡി കോടതിയെ അറിയിച്ചു.(ed against thomas issac)
അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. അതിനാല്‍ ഐസകിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ല.ഇഡി സമന്‍സ് ചോദ്യം ചെയ്യാന്‍ വ്യക്തികള്‍ക്ക് സാധിക്കില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായ രേഖകള്‍ ഹാജരാക്കാനാണ് സമന്‍സ് അയച്ചതെന്നും ഇഡി വ്യക്തമാക്കി.
മസാല ബോണ്ടിലെ ഇഡി അന്വേഷണത്തിനെതിരായ ഹര്‍ജി അപക്വമാണെന്ന് ഇഡി കോടതിയെ അറിയിച്ചു. അന്വേഷണത്തെ നിശ്ചലമാക്കാന്‍ ശ്രമിക്കുകയാണ്. മസാല ബോണ്ട് വിതരണത്തിലെ ഫെമ ലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമുണ്ട്.
മസാല ബോണ്ട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിനെതിരെ തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
Story Highlights: ed against thomas issac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here