ഈഡൻ ഗാർഡൻസിൽ ഝുലൻ ഗോസ്വാമിയുടെ പേരിൽ പവലിയൻ സ്റ്റാൻഡൊരുക്കാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ

ഇന്ന് രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്ന ഇന്ത്യൻ വനിതാ പേസർ ഝുലൻ ഗോസ്വാമിയുടെ പേരിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ പവലിയൻ സ്റ്റാൻഡൊരുക്കുമെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ. ഇന്ത്യക്കായി ഝുലൻ നടത്തിയ പ്രകടനങ്ങൾക്ക് ആദരവായാണ് ഈഡൻ ഗാർഡൻസിൽ സ്റ്റാൻഡ് ഒരുക്കുക.
ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ രണ്ട് തലമുറകളെ ബന്ധിപ്പിക്കുന്ന താരമാണ് ഝുലൻ ഗോസ്വാമി. ഇന്ന് ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന മത്സരത്തോടെ ഝുലൻ കളമൊഴിയും. രാജ്യാന്തര ക്രിക്കറ്റിൽ 353 വിക്കറ്റുകളുള്ള ഝുലൻ വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമാണ്. 43 വിക്കറ്റുകളോടെ വനിതാ ലോകകപ്പുകളിലും ഝുലൻ ആണ് ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം. 2005ലും 2017ലും ലോകകപ്പ് ഫൈനൽ കളിച്ചെങ്കിലും ഒരു കിരീടം നേടാൻ താരത്തിനു കഴിഞ്ഞിട്ടില്ല.
Story Highlights: eden gardens stand jhulan goswami
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here