പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജി; രാജസ്ഥാനില്‍ മുന്നറിയിപ്പുമായി ഗെഹ്‌ലോട്ട് പക്ഷം: പ്രതിസന്ധി

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് ഗെഹ്‌ലോട്ട്- സച്ചിന്‍ പൈലറ്റ് പക്ഷങ്ങള്‍. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയുണ്ടാകുമെന്നാണ് ഗെഹ്‌ലോട്ട് പക്ഷത്തിന്റെ മുന്നറിയിപ്പ്.
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിയമസഭാ കക്ഷിയോഗം ഉടന്‍ ആരംഭിക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ പൈലറ്റ് ഗെഹ്‌ലോട്ടിന്റെ വസതിയിലെത്തിയിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും യോഗത്തില്‍ പങ്കെടുക്കും.
Read Also:മത്സരിക്കാനൊരുങ്ങി ഗെഹ്‌ലോട്ട്; ബുധനാഴ്ച നാമനിര്‍ദേശപത്രിക നല്‍കും
2020 ല്‍ സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തിയ നേതാവ് മുഖ്യമന്ത്രി ആകണമെന്ന ആവശ്യം ഗെഹ്‌ലോട്ട് എംഎല്‍എമാര്‍ ഉയര്‍ത്തി. മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ട് തുടരണം അല്ലെങ്കില്‍,സിപി ജോഷിയെ പരിഗണിക്കണം എന്നാണ് ഗെഹ്‌ലോട്ട് പക്ഷം ഹൈക്കമാന്റിന് മുന്നില്‍ നല്‍കിയ ഫോര്‍മുല.
അതേസമയം പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് പിന്തുണ സച്ചിന്‍ പൈലറ്റിനാണ്.പഞ്ചാബില്‍ ഭരണം നഷ്ടപ്പെട്ട സാഹര്യം മുന്നില്‍കണ്ട് ഗെഹ്‌ലോട്ട് – സച്ചിന്‍ പക്ഷത്തെ ഒരുമിച്ചു കൊണ്ടുപോകാനാണ് ഹൈക്കമാന്റിന്റെ തിരക്കിട്ട നീക്കം.
Story Highlights: Gehlot side mla with warning in Rajasthan chief minister election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here