ആര്യാടൻ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി നിലമ്പൂരെത്തും

ആര്യാടൻ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി നിലമ്പൂരേക്ക് പുറപ്പെട്ടു. റോഡ് മാർഗമാണ് രാഹുൽ ഗാന്ധി ആര്യാടൻ മുഹമ്മദിന്റെ വസതിയിലേക്കെത്തുന്നത്. പന്ത്രണ്ട് മണിയോടെ രാഹുൽ നിലമ്പൂരെത്തുമെന്നാണ് വിവരം. തിരികെ ഹെലികോപ്റ്റർ മാർഗം ഒരു മണിക്ക് വടക്കാഞ്ചേരിയിൽ തിരിച്ചെത്തും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലും ഉച്ചയ്ക്ക് നടക്കേണ്ട വാർ ഹീറോസ് മീറ്റിലും മാറ്റമില്ല. (rahul gandhi on the way to aryadan muhammed house nilambur )
കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.
വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക്.
Story Highlights: rahul gandhi on the way to aryadan muhammed house nilambur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here