Advertisement

‘എത്ര പവിത്രമായാലും രക്തക്കറ മറയ്ക്കാന്‍ കഴിയില്ല’; ഇന്ത്യ സമാധാനത്തിനൊപ്പമെന്ന് വിദേശകാര്യ മന്ത്രി യുഎന്‍ പൊതുസഭയില്‍

September 25, 2022
2 minutes Read
s jaishankar told UN general assembly that India stand with peace

ഇന്ത്യ സമാധാനത്തിനൊപ്പമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഐക്യരാഷ്ട്രസഭ പൊതുസഭയില്‍. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണം. വികസനത്തിന്റെയും സഹകരണത്തിന്റെയും സമയമാണിത്. എത്ര പവിത്രമായാലും, രക്തക്കറ മറയ്ക്കാന്‍ കഴിയില്ലെന്ന് ജയ്ശങ്കര്‍ യുഎന്‍ പൊതുസഭയില്‍ പ്രസ്താവന നടത്തി.

ഐക്യരാഷ്ട്രസഭയില്‍ പ്രഖ്യാപിത തീവ്രവാദികളെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്ക് സ്വന്തം താല്‍പ്പര്യങ്ങളോ പ്രശസ്തിയോ ഉയര്‍ത്താന്‍ കഴിയില്ലെന്നും എസ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഒരു തീവ്രവാദ പ്രവര്‍ത്തനത്തിനും ന്യായീകരണമില്ല. പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ ആഘാതം പേറുന്ന ഇന്ത്യയ്്ക്ക് സഹിഷ്ണുതയില്ലാത്ത സമീപനമാണുള്ളതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

Read Also: യുവശക്തി വികസിത ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഐക്യരാഷ്ട്രസഭ ഭീകരതയ്ക്കെതിരെ പ്രതികരിക്കുന്നത് അതിന്റെ കുറ്റവാളികളെ ശിക്ഷിച്ചുകൊണ്ടാണ്. യുഎന്‍എസ്സി 1267 ഉപരോധ ഭരണകൂടത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നവരും പ്രഖ്യാപിത തീവ്രവാദികളെ സംരക്ഷിക്കുന്നവരും സ്വന്തം നിലയാണ് അപകടത്തിലാക്കുന്നത്. അവര്‍ സ്വന്തം താല്‍പ്പര്യങ്ങളോ പ്രശസ്തിയോ മുന്നോട്ട് കൊണ്ടുപോകുന്നില്ല.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: s jaishankar told UN general assembly that India stand with peace

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top