അബുദാബിയും ദുബായും ജീവിക്കാൻ എറ്റവും പറ്റിയ നഗരങ്ങൾ

ഇക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സർവേയിൽ ആഫ്രിക്കൻ, പശ്ചിമേഷ്യൻ മേഖലയിലെ ജീവിക്കാൻ എറ്റവും പറ്റിയ നഗരങ്ങളായി അബുദാബിയും ദുബായും തെരഞ്ഞെടുക്കപ്പെട്ടു. വാക്സിനേഷൻ ക്യാമ്പുകൾ ഫലപ്രദമായി നടത്തിയതിലൂടെ കൊവിഡ് പ്രതിസന്ധിയെ വേഗത്തിൽ മറികടക്കാൻ സാധിച്ചതാണ് അബുദാബിക്കും ദുബായ്ക്കും നേട്ടമായത്. അതുകൊണ്ടുതന്നെയാണ് പ്രതിസന്ധികൾ നിറഞ്ഞകാലത്തും ജോലി ചെയ്യാനും താമസിക്കാനുമായി ജനങ്ങൾ അബുദാബിയും ദുബായും തെരഞ്ഞെടുത്തത്. പട്ടികയിൽ കുവൈത്ത് സിറ്റി, തെൽഅവീവ്, ബഹ്റൈൻ എന്നിവയുമുണ്ട്. ( Abu Dhabi and Dubai are the best cities to live in ).
ഈ വർഷം ജൂണോടെ എല്ലാവിഭാഗത്തിലുള്ള ജനങ്ങൾക്കും കൊവിഡ് വാക്സിനേഷൻ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. ആഗോളതലത്തിൽ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഏറ്റവും വേഗത്തിൽ തുറന്ന നഗരങ്ങളിലൊന്നാണ് ദുബായ്. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ വിവിധ രാജ്യങ്ങളിൽ നിന്ന് രണ്ട് എമിറേറ്റുകളിലേക്കും വിനോദസഞ്ചാരമേഖലയിലേക്ക് വലിയ ഒഴുക്കുണ്ടായി.
ആഗസ്റ്റിലെ കണക്കനുസരിച്ച് 41 ലക്ഷം സന്ദർശകരാണ് ദുബായിലെത്തിയത്. അങ്ങനെ ലോകത്തിലെ തന്നെ കൂടുതൽ തിരക്കേറിയ വിമാനത്താവളമായി ദുബായ് മാറി. ലണ്ടനിലെ ഹീത്രൂ വിമാനത്താവളമാണ് (34 ലക്ഷം) ദുബായ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. 2022ലെ ആദ്യ ആറ് മാസത്തിനിടെ ദുബായ് വിമാനത്താവളത്തിലെത്തിയത് 2.79 കോടി യാത്രക്കാരാണ്.
Story Highlights: Abu Dhabi and Dubai are the best cities to live in
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here