Advertisement

പുഴയ്ക്ക് കുറുകെയുള്ള പാലം പൊളിച്ചു; ജെസിബി തലകുത്തനെ വെള്ളത്തിലേക്ക്, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

September 26, 2022
5 minutes Read

ഉത്തര്‍പ്രദേശിൽ ഗംഗാനദിയ്ക്ക് കുറുകെയുള്ള പാലം പൊളിക്കുന്നതിനിടെ ജെസിബി പുഴയിലേക്ക് വീണു.
ജെസിബിയിലുണ്ടായിരുന്ന ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് . മുസാഫര്‍ ജില്ലയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം പൊളിക്കുന്നതിനിടെയാണ് ജെസിബിയും ഡ്രൈവറും അപകടത്തില്‍പ്പെട്ടത്.

പാലം പൊളിക്കുന്നതിനിടെ പാലത്തിന്റെ മുന്‍ ഭാഗവും പിന്‍ഭാഗവും ഇടിഞ്ഞുവീണതോടെ യന്ത്രം പുഴയില്‍ വീഴുകയായിരുന്നു. തുടർന്ന് വാഹനം തലകീഴായി വെള്ളത്തില്‍ വീണതോടെ ഡ്രൈവര്‍ പുഴയില്‍ നിന്ന് കരയ്ക്ക് കയറി രക്ഷപ്പെട്ട് ഓടുന്നതും വിഡിയോയിൽ കാണാം. പാനിപ്പത്ത് – ഖാത്തിമ ഹൈവേ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് പാലം പൊളിച്ചത്. തകര്‍ന്നുവീണ പാലത്തിന് നൂറിലേറേ വര്‍ഷം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: ജാർഖണ്ഡിൽ ബസ് പാലത്തിൽ നിന്ന് വീണ് 6 മരണം

Story Highlights: Bridge Collapse Takes Excavator Down, Driver Has A Narrow Escape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top