‘റിഷഭ് പന്തിൽ ധോണിയെ കാണാം’; നിരീക്ഷണവുമായി ഇന്ത്യയുടെ മുൻ ഫീൽഡിംഗ് പരിശീലകൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ പുകഴ്ത്തി ഇന്ത്യയുടെ മുൻ ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധർ. ഋഷഭ് പന്തിൽ എംഎസ് ധോണിയെ കാണാമെന്ന് ശ്രീധർ പറഞ്ഞു. ആരെയെങ്കിലും ആരാധിച്ചുകൊണ്ട് നിങ്ങൾ വളരുമ്പോൾ അയാൾ നിങ്ങളുടെ ഭാഗമാവുമെന്നും ക്രിക്കറ്റ് ഡോട്ട് കോമിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
‘അവനിൽ ചെറുതായി മഹിയുണ്ട്. തീർച്ചയായും, ആരെയെങ്കിലും ആരാധിച്ചുകൊണ്ട് നിങ്ങൾ വളരുമ്പോൾ അയാൾ നിങ്ങളുടെ ഭാഗമാവും. റിഷഭിൽ കുറേയൊക്കെ എംഎസ് ധോണിയെ കാണാം. കാരണം, ആ മഹാനായ മനുഷ്യനെ ആരാധിച്ചാണ് അവൻ വളർന്നത്. അവൻ നല്ല സൗഹാർദമുള്ള ആളാണ്. അവൻ ഫീൽഡിൽ ചിരിക്കാൻ ഇഷ്ടപ്പെടുന്നു. ഫീൽഡിനു പുറത്ത് അവൻ വളരെ ശാന്തനായിരിക്കും. മറ്റ് കായിക വിനോദങ്ങളും അവന് ഇഷ്ടമാണ്.’- ശ്രീധർ പറയുന്നു.
Story Highlights: Dhoni Rishabh Pant R Sridhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here