ഹോട്ടൽ മുറിയിൽ നിന്ന് തൻ്റെ ബാഗ് മോഷണം പോയെന്ന് ഇന്ത്യൻ വനിതാ താരം; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനു വിമർശനം

ഇംഗ്ലണ്ട് പര്യടനത്തിനെത്തി താമസിച്ച ഹോട്ടലിൽ തൻ്റെ മുറിയിൽ നിന്ന് ബാഗ് മോഷണം പോയെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ തനിയ ഭാട്ടിയ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ച താരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഒരുക്കിയ സുരക്ഷയെ വിമർശിക്കുകയും ചെയ്തു.
‘ലണ്ടനിലെ മാരിയട്ട് ഹോട്ടൽ മാനേജ്മെൻ്റിൽ നിരാശ തോന്നുന്നു. ആരോ എൻ്റെ മുറിയിൽ കയറി പണവും കാർഡുകളും വാച്ചുകളും ആഭരണങ്ങളും അടങ്ങിയ ബാഗ് മോഷ്ടിച്ചു. വളരെ അരക്ഷിതമായി തോന്നുന്നു. ഇക്കാര്യത്തിൽ എത്രയും വേഗം അന്വേഷണം നടത്തി പരിഹാരമുണ്ടാക്കുമെന്ന് കരുതുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ ഹോട്ടൽ പങ്കാളികൾ ഒരുക്കിയ സുരക്ഷ എത്ര മോശം.’- ട്വിറ്ററിൽ തനിയ കുറിച്ചു.
2/2 Hoping for a quick investigation and resolution of this matter. Such lack of security at @ECB_cricket's preferred hotel partner is astounding. Hope they will take cognisance as well.@Marriott @BCCIWomen @BCCI
— Taniyaa Sapna Bhatia (@IamTaniyaBhatia) September 26, 2022
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. മൂന്നാം ഏകദിനത്തിൽ 16 റൺസിന് ഇംഗ്ലണ്ടിനെ മലർത്തിയടിച്ച ഇന്ത്യ മുതിർന്ന പേസർ ഝുലൻ ഗോസ്വാമിയ്ക്ക് അർഹിക്കുന്ന യാത്ര അയപ്പും നൽകി. ഈ മത്സരത്തോടെ ഝുലൻ രാജ്യാന്തര കരിയറിനു വിരാമമിട്ടിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169 റൺസിനു പുറത്തായപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്സ് 153ലൊതുങ്ങി. ഷാർലറ്റ് ഡീനിനെ മങ്കാദിങ്ങ് ചെയ്ത ദീപ്തി ശർമയാണ് ഇംഗ്ലണ്ടിൻ്റെ അവസാന വിക്കറ്റ് വീഴ്ത്തിയത്. മങ്കാദിംഗിനെ അമാന്യമായ പുറത്താവലിൽ നിന്ന് റണ്ണൗട്ട് ഗണത്തിൽ ഉൾപ്പെടുത്തിയതിനു ശേഷം പുറത്താവുന്ന ആദ്യ ബാറ്റർ കൂടിയാണ് ഷാർലറ്റ്.
Story Highlights: Taniya Bhatia stolen London team hotel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here