അട്ടപ്പാടിയിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു

അട്ടപ്പാടിയിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു. പുതൂർ പഞ്ചായത്തിലെ വളളിയുടെ ഇരട്ട കുട്ടികളാണ് മരിച്ചത്. 7 മാസം ഗർഭിണിയായിരുന്നു 35കാരിയായ വള്ളി. രക്തസ്രാവത്തെ തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വളളിയുടെ നാലാമത്തെ പ്രസവമാണിത്. ( Unborn children of tribal woman died in Attappadi ).
കഴിഞ്ഞ മാസവും അട്ടപ്പാടിയിൽ ശിശുമരണമുണ്ടായിരുന്നു. പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴിയിൽ മുരുകേശ് – ജ്യോതി ദമ്പതികളുടെ ഒരുവയസുളള മകൻ ആദർശ് ആണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടർന്ന് കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ കോയമ്പത്തൂരിലെക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.
ശ്വാസം മുട്ടൽ രൂക്ഷമായതിനെ തുടർന്നാണ് മുരുകേശ്-ജ്യോതി ദമ്പതികളുടെ ഒരു വയസുളള കുഞ്ഞിനെ അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടത്തറയിൽ മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ തൃശൂരിലേക്കോ പാലക്കാട്ടേക്കോ റഫർ ചെയ്യാൻ ആശുപത്രി അതികൃതർ നിർദേശിച്ചു. എന്നാൽ കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനാൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
Story Highlights: Unborn children of tribal woman died in Attappadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here