ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അബുദാബിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അബുദാബിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥമുള്ള ടീ ഷർട്ടുകൾ ധരിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.(blood donation camp in support bharat jodo yatra)
ആവേശം ഒട്ടും ചോരതയാണ് പ്രവാസികൾ ജോഡോ യാത്രയ്ക്ക് പിന്തുണയറിയിക്കുന്നത്. യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ ചെയർമാൻ യാഷ് ചൗധരി രക്തദാന ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. യൂത്ത് കോൺഗ്രസ് കൗൺസിൽ അംഗങ്ങളായ അനീഷ് ചാലിക്കൽ, ഫസൽ റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി.
അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനം ഇന്നലെ കൊപ്പത്തു പൂർത്തിയായി. രാവിലെ ഷൊർണൂരിൽ യാത്രയ്ക്ക് വൻ വരവേൽപ് ആണ് ഒരുക്കിയത്. രാഹുലിനെ കാണാന്‍ പാതയോരങ്ങളിൽ വൻ ജനാവലി ഒത്തുകൂടി.
Story Highlights: blood donation camp in support bharat jodo yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here