എൻസിപി വനിതാ നേതാവിനെ മർദിച്ച സംഭവം; തോമസ് കെ തോമസ് എംഎൽഎക്കെതിരെ കേസ്

എൻസിപി വനിതാ നേതാവിനെ മർദിച്ച സംഭവത്തിൽ തോമസ് കെ തോമസ് എംഎൽഎക്കെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.
എന്‌സിപി മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റ് ആലിസ് ജോസിയെ മർദിച്ച സംഭവത്തിലാണ് നടപടി. ( case against thomas k thomas )
കേസിൽ നാല് സംസ്ഥാന നേതാക്കളും ,ജില്ലാ നേതാക്കളും പ്രതികളാണ്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് ജോബിന് പെരുമാൾ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ റഷീദ്, രഘുനാഥന് നായർ എന്നിവരാണ് മറ്റ് പ്രതികൾ.
കഴിഞ്ഞ ഓഗസ്റ്റ് 23ന് എൻസിപിയുടെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഓഫിസിന് മുന്നിൽ വച്ച് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ആലിസ് ജോസഫിനെ എംഎൽഎ ഉൾപ്പെടെയുള്ളവർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ഉടൻ തന്നെ ആലിസ് ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. തുടർന്ന് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കുന്നത്.
സംഘം ചേർന്ന് മർദ്ദിക്കൽ, അസഭ്യം വിളിക്കൽ, പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
Story Highlights: case against thomas k thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here