Advertisement

‘തൈരും വെങ്കായവും’ ഒരുമിപ്പിക്കാൻ പറ്റാത്ത കക്ഷിയാണ് ജനങ്ങളെ ഒരുമിപ്പിക്കുന്നത്; രാഹുലിനെ പരിഹസിച്ച് എം.എം.മണി

September 27, 2022
3 minutes Read

കോൺഗ്രസിൽ അധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്. രാജസ്ഥാനിൽ എംഎൽഎമാർ ഭീഷണി മുഴക്കിയതുമെല്ലാം കോൺഗ്രസിൽ പ്രതിസന്ധി തീർത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ എം.എം മണി.(m m mani fb post against rahul-gandhi)

അശോക് ഗെഹ്‍ലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും നടുവിലിരിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ചാണ് പരിഹാസം. ‘ഇടത്തും വലതും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും ) ഒരുമിപ്പിക്കാൻ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാൻ നടക്കുന്നത്’. എം.എം മണി കുറിച്ചു.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഇടത്തും വലതും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും ) ഒരുമിപ്പിക്കാൻ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാൻ നടക്കുന്നത്.???

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ രണ്ട് നേതാക്കളെ ഒരുമിപ്പിക്കാൻ കഴിയാത്ത രാഹുൽഗാന്ധി ആണോ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഒരുമിപ്പിക്കാൻ കേരളത്തിലൂടെ ഉണ്ടംപൊരിയും തിന്ന് നടക്കുന്നത്..?

Story Highlights: m m mani fb post against rahul-gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top