‘എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയില്‍ കുടുങ്ങിയതാണ്’; തെരുവുനായയുടെ ദുരവസ്ഥ വിവരിച്ച് മീനാക്ഷി

നാട്ടിലെ അവശനായ തെരുവുനായയുടെ ദുരവസ്ഥ വിവരിച്ച് ബാലതാരവും അവതാരകയുമായ മീനാക്ഷി അനൂപ്. നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട ഫ്രാങ്കോ എന്ന നായ തൊണ്ടയില്‍ എല്ലുകുടുങ്ങി കഷ്ടപ്പെടുന്ന കുറിപ്പ് ഫേസ്ബുക്കിലാണ് മീനാക്ഷി പങ്കുവച്ചത്. നായയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നെന്നും മൃഗസ്‌നേഹികളുടെ ഏതെങ്കിലും സംഘടന നായയെ ഏറ്റെടുക്കണമെന്നുമാണ് മീനാക്ഷിയുടെ ആവശ്യം. കോട്ടയം ജില്ലയിലെ അഡ്രസും മീനാക്ഷി പങ്കുവച്ചിട്ടുണ്ട്.
മീനാക്ഷിയുടെ വാക്കുകള്‍:
ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ … ഫ്രാങ്കോ എന്നാണേ ഇവന്റെ പേര് എല്ലാര്‍ക്കും ഏറെ പ്രിയപ്പെട്ടവന്‍. എന്നും ഞാന്‍ കാണുന്നത് കൊണ്ടാണോന്നെനിക്കറിയില്ലഎനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ ശാന്തസ്വഭാവി …ഒന്നിനെയും ഉപദ്രവിക്കില്ല … മറ്റ് നായ്ക്കള്‍ സ്വന്തം ഭക്ഷണം എടുക്കാന്‍ വന്നാലും ശാന്തതയോടെ മാറി നില്ക്കും … പക്ഷെ ഉണ്ടല്ലോ ഇപ്പോള്‍ ഇവന്റെ അവസ്ഥ ശെരിക്കും സങ്കടകരമായ രീതിയിലാണ്…
എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയില്‍ കുടുങ്ങിയതാണോ ന്നാ എന്റെ സംശയം .. കഴുത്തില്‍ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണവും കാണാനുണ്ടെട്ടോ .. പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്ക്കള്‍ക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നു.
Read Also: ഇടുക്കി കുമളിയിൽ വീണ്ടും തെരുവുനായ ആക്രമണം; ഏഴ് പേരെ കടിച്ചത് ഒരു നായ
എന്തായാലും ആ കൂട്ടത്തില്‍ ഇവനും കിട്ടിയിട്ടുണ്ട് … മൃഗസ്‌നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായെ രക്ഷിക്കാന്‍ കഴിയുമോ … കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ കിടങ്ങൂര്‍ പാദുവ ജംഗ്ഷന്‍… (കോട്ടയം.. മണര്‍കാട് ..അയര്‍ക്കുന്നം … പാദുവ).
Story Highlights: meenakshi anoop facebook post about stray dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here