ലണ്ടനിൽ സന്ദർശനത്തിനെത്തിയ പാകിസ്താൻ മന്ത്രിക്കെതിരെ പ്രതിഷേധവുമായി പാക് സ്വദേശികൾ

പ്രളയത്തിനിടിയിലും ലണ്ടനിൽ സന്ദർശനത്തിനെത്തിയ പാകിസ്താൻ വിവരസാങ്കേതിക വകുപ്പ് മന്ത്രി മറിയം ഔറംഗസേബിനെതിരെ പ്രതിഷേധം. കോഫി ഷോപ്പിൽ വച്ച് പാക് സ്വദേശികൾ തന്നെയാണ് മറിയമിനെതിരെ പ്രതിഷേധിച്ചത്.(Protest against Pak minister in London)
കള്ളി.. കള്ളി‘ എന്ന് വിളിച്ചാണ് പ്രതിഷേധക്കാർ മറിയമിന് നേരെ പാഞ്ഞടുത്തത്. രാജ്യം പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുമ്പോൾ മന്ത്രി ഉല്ലാസയാത്ര നടത്തുന്നു എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഇതിന്റെ വിഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രളയ ഫണ്ടുകൾ വകമാറ്റി ചിലവഴിച്ചാണ് മന്ത്രിമാർ ഉല്ലാസ യാത്രകൾ നടത്തുന്നത് എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പ്രതിഷേധത്തെ തുടർന്ന് മന്ത്രി കോഫി ഷോപ്പിൽ നിന്നും ഇറങ്ങി പോകുന്നതും വിഡിയോയിൽ കാണാം.
Story Highlights: Protest against Pak minister in London
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here