മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികൾ അവസാനിപ്പിക്കണം; സിസ്റ്റർ ലൂസി കളപ്പുര സത്യഗ്രഹം തുടങ്ങി
സിസ്റ്റർ ലൂസി കളപ്പുര സത്യാഗ്രഹ സമരം തുടങ്ങി. വയനാട് കാരയ്ക്കാമല എഫ്സിസി കോൺവെന്റിലാണ് സമരം. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹമെന്ന്
ലൂസി കളപ്പുര പ്രതികരിച്ചു. കോടതി ഉത്തരവുണ്ടായിട്ടും മഠത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ആരോപണം.
മഠം അധികൃതര്‍ ഭക്ഷണം നിഷേധിക്കുകയാണെന്നും പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്കുകയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു. അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതര്‍ ഉപദ്രവിക്കുകയാണെന്നും അധികൃതരോ മറ്റ് കന്യാസ്ത്രീകളോ നാലു വര്‍ഷമായി തന്നോട് സംസാരിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു.
Read Also: ‘സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് ടി പദ്മനാഭൻ; പരസ്യമായി മാപ്പ് പറയണമെന്ന് ലൂസി കളപ്പുര
Story Highlights: Sister Lucy Kalappura Started Protest In Convent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here