500 വാങ്ങി, ബാക്കി 2500 വാങ്ങുന്നതിനിടെ കുടുങ്ങി; കൈക്കൂലിക്കേസിൽ ഇടുക്കി വില്ലേജ് ഓഫിസർ പിടിയിൽ: വിഡിയോ

കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസർ പ്രമോദ് കുമാർ വിജിലൻസ് പിടിയിൽ. ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി 2500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്.
കൈക്കൂലി വാങ്ങുന്നതിനിടെ കൊന്നത്തടി വില്ലേജ് ഓഫീസർ പ്രമോദ് കുമാറിനെ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി പ്രമോദ് കുമാർ കാക്കാസിറ്റി സ്വദേശിയിൽ നിന്ന് 3000 രൂപാ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതിൽ 500 രൂപ പരാതിക്കാരൻ അന്ന് നൽകി. ബാക്കി 2500 കൊടുക്കുന്നതിന് മുൻപ് പരാതിക്കാരൻ വിജിലൻസിൽ അറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം എത്തുകയും പരാതിക്കാരന്റെ കൈവശം 2500 രൂപ നൽകുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ വില്ലേജ് ഓഫിസറെ കണ്ട് പണം കൈമാറുന്നതിനിടയിലാണ് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനുള്ളിൽ കയറി പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പ്രമോദ് കുമാറിനെ കോടതിയിൽ ഹാജരാക്കി.
Story Highlights: bribery idukki village officer arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here