‘ഗാന്ധി കുടുംബത്തില്‍ പെടുന്നയാളല്ലെ പ്രിയങ്ക ഗാന്ധി’; പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് കോണ്‍ഗ്രസ് എംപി

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് എംപി അബ്ദുൽ ഖലീക്. പ്രിയങ്ക ഗാന്ധി ‘ഗാന്ധി കുടുംബത്തില്‍’ പെടുന്നയാളല്ല, വാദ്ര ഫാമിലിയിലെ മരുമോളാണെന്ന് എം.പി അബ്ദുൽ ഖലീക് പറയുന്നു. അതിനാല്‍ മത്സരിക്കാന്‍ അര്‍ഹയാണ് എന്നുമാണ് കോൺഗ്രസ് എം.പി അബ്ദുൽ ഖലീക് ട്വീറ്റ് ചെയ്തത്. (Priyanka Is No Longer A Gandhi Should Be Party Chief: Congress MP)
വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ പ്രിയങ്ക ഗാന്ധി കുടുംബത്തിൽ അംഗമല്ലെന്നും അവർക്ക് പ്രസിഡന്‍റാകാം എന്നാണ് ഖലീക് സൂചിപ്പിക്കുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും കോൺഗ്രസ് അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി അശോക് ഗെലോട്ടും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ അസാമിലെ ബാരപേട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയുടെ ട്വീറ്റ്.
”രാഹുൽ ഗാന്ധി പ്രസിഡന്‍റാകാന്‍ തയ്യാറാകുന്നില്ല ഈ സാഹചര്യത്തിൽ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനത്തേക്ക് അനുയോജ്യയായത് . വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ ഭാരതീയ പാരമ്പര്യമനുസരിച്ച് പ്രിയങ്ക ഗാന്ധി ഇനിമുതല്‍ ഗാന്ധി കുടുംബത്തിൽ അംഗമല്ല, അവർക്ക് പ്രസിഡന്‍റാകാം’ – അബ്ദുൽ ഖലീക് ട്വീറ്റ് ചെയ്‌തു
അതേ സമയം മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. ഇദ്ദേഹം നാമനിർദ്ദേശ പത്രിക ഇന്ന് വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.
Story Highlights: Priyanka Is No Longer A Gandhi Should Be Party Chief: Congress MP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here