പോപ്പുലർ ഫ്രണ്ട് നിരോധനം; ഡി.ജി.പിയുടെ സർക്കുലർ പുറത്ത്, വരാൻ പോകുന്നത് അപ്രതീക്ഷിത നടപടികൾ

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ സർക്കുലർ ഇറങ്ങി. ഇതിന്റെ പകർപ്പ് 24ന് ലഭിച്ചു. കടുത്ത നടപടികൾക്ക് ഒരുങ്ങുകയാണ് കേരള പൊലീസ്. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ സ്റ്റേഷൻ പരിധിയിൽ നിരോധനം പൂർണ്ണമായി നടപ്പാക്കണമെന്നാണ് നിർദേശം. ( Prohibition of Popular Front; DGP circular out ).
നിരോധിത സംഘടനയുടെ സഹായത്തിനു ഒരു പണമിടപാടും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. റെയ്ഡ് എവിടെ വേണം എങ്കിലും നടത്താം. എസ്.ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് പരിശോധനക്കും കണ്ടുകെട്ടലിനും അധികാരമുണ്ട്.
യു.എ.പി.എ പ്രകാരം സ്വത്തു കണ്ടു കെട്ടാമെന്നും ഉത്തരവിൽ പറയുന്നു.
Read Also: പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നത് പിണറായി സർക്കാർ: കെ. സുരേന്ദ്രൻ
പി.എഫ്.ഐ ബന്ധമുള്ള എല്ലാം കണ്ടുകെട്ടാനാണ് നിർദേശം. സ്പെഷ്യൽ ബ്രാഞ്ച് സഹായം അതിനായി ഉപയോഗിക്കണം. ജില്ലാ പൊലീസ് മേധാവിമാർ ജില്ലാ മജിസ്ട്രേറ്റ്മാർക്ക് റിപ്പോർട്ട് നൽകി കണ്ടുകെട്ടണം. ജില്ലയിലെ മുഴുവൻ പി.എഫ്.ഐ ബന്ധമുള്ള സ്ഥാപനങ്ങളും സീൽ ചെയ്തെന്നു ഉറപ്പാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയാണ്.
Story Highlights: Prohibition of Popular Front; DGP circular out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here