Advertisement

‘സിപിഐയില്‍ പ്രായപരിധി നടപ്പാക്കും’; നിലപാട് മാറ്റി സി ദിവാകരന്‍

September 30, 2022
1 minute Read
c divakaran about age limit in cpi

സിപിഐയിലെ പ്രായപരിധി സംബന്ധിച്ച് നിലപാട് മാറ്റി എക്‌സിക്യുട്ടീവ് അംഗം സി ദിവാകരന്‍. പ്രായപരിധി നടപ്പാക്കുമെന്ന് സി ദിവാകരന്‍ പറഞ്ഞു. പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിനെതിരെ ദിവാകരന്‍ രംഗത്തെത്തിയിരുന്നു.

പാര്‍ട്ടിയില്‍ വിഭാഗീതയതയുണ്ടെന്നത് തെറ്റായ വാര്‍ത്തയാണെന്ന് കെ ഇ ഇസ്മായില്‍ പ്രതികരിച്ചു. പ്രായപരിധി നടപ്പാക്കിയാലും ഇല്ലെങ്കിലും താന്‍ പാര്‍ട്ടിയിലുണ്ടാകും. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ പ്രതിനിധി സമ്മേളനം ആരംഭിച്ചു. സി ദിവാകരന്‍ തന്നെ സമ്മേളനത്തില്‍ പതാകയുയര്‍ത്തി. സംസ്ഥാന എക്‌സിക്യുട്ടീവിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സംസ്ഥാന എക്‌സിക്യുട്ടീവില്‍ സി ദിവാകരനും ഇസ്മായിലിനുമെതിരെ വിമര്‍ശനമുയര്‍ന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പരസ്യപ്രസ്താവനകള്‍ അനുചിതാമെന്നും ഇരുവരുടെയും പ്രതികരണങ്ങള്‍ അപക്വമാണെന്നുമാണ് വിമര്‍ശനം. സമ്മേളനം തുടങ്ങാനിരിക്കെ പരസ്യപ്രതികരണം നടത്തിയത് അവമതിപ്പുണ്ടാക്കി. നേതാക്കളുടെ പ്രതികരണം പാര്‍ട്ടിയില്‍ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കിയതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി.

Story Highlights: c divakaran about age limit in cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top