പ്രവാസി മലയാളി യുവാവ് കടലിൽ മുങ്ങിമരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു. അൻസിൽ (29) ആണ് അൽ വക്റയിലെ കടലിൽ മുങ്ങി മരിച്ചത്. അബൂഹമൂറിലെ വില്ലാ മാർട്ട് ജീവനക്കാരനായ അൻസിൽ തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോയതായിരുന്നു. പിന്നീട്, കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും അന്വേഷണം നടത്തുന്നതിനിടയിലാണ് ഹമദ് മെഡിക്കൽ കോർപറേഷനിൽ മൃതദേഹം കണ്ടെത്തിയത്.
അൽ വക്റ കടലിൽ അപകടത്തിൽ പെട്ടതിനു പിന്നാലെ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം ആളെ തിരിച്ചറിയാതെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയയായിരുന്നു. ഇതിനിടയിലാണ് സുഹൃത്തുക്കളും കെ.എം.സി.സി പ്രവർത്തകരും നടത്തിയ അന്വേഷണത്തിൽ ഹമദ് ആശുപത്രി മോർച്ചറിയിലെ മൃതദേഹം അൻസിലിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്.തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം ഖത്തർ എയർ വേസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Read Also: ഒരാഴ്ച മുൻപ് നാട്ടിൽനിന്നെത്തിയ മലയാളി അജ്മാനിൽ മരിച്ചു
Story Highlights: Keralite drowned in sea qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here