കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്‌നിക്കും മത്സരിക്കുമെന്ന് സൂചന; മനീഷ് തിവാരിയെ മത്സരിപ്പിക്കാനും നീക്കം

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്‌നിക്കും മത്സരിക്കാന്‍ സാധ്യത. ഹൈക്കമാന്‍ഡിന്റെ പിന്തുണ വാസ്‌നിക്കിനെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മനീഷ് തിവാരിയെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ ജി-23 നീക്കം നടത്തുകയാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജി-23 നേതാക്കള്‍ യോഗം ചേരും. നിലവില്‍ ജി-23 നേതാക്കള്‍ അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. ജോധ്പൂര്‍ ഹൗസിലാണ് കൂടിക്കാഴ്ച നടക്കുന്നത്. (mukul wasnik may contest for congress president)
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് നാടകീയ നീക്കങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് നടക്കുന്നത്. നെഹ്‌റു കുടുംബവുമായി ഏറെ അടുത്തുനില്‍ക്കുന്ന പവന്‍കുമാര്‍ ബെന്‍സല്‍ വാങ്ങിയ പത്രിക മുകുള്‍ വാസ്‌നിക്കിനെന്നാണ് സൂചന. ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ മുകുള്‍ വാസ്‌നിക് മത്സരരംഗത്തുണ്ടായാല്‍ മത്സരചിത്രം മാറും.
Read Also: ഒരു കാരണവശാലും കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ആകില്ല; കെ.സി വേണുഗോപാൽ
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല എന്ന് അശോക് ഗെഹ്ലോട്ട് അറിയിച്ചു. എംഎല്‍എമാരുടെ മനസ്സ് മാറ്റാന്‍ തനിക്ക് സാധിച്ചില്ല. താന്‍ തന്നെ മുഖ്യമന്ത്രിയായി തുടരണം എന്നും സച്ചിന്‍ പൈലറ്റ് വേണ്ട എന്നുമാണ് എംഎല്‍എമാരുടെ പൊതുവികാരം. അതുകൊണ്ട് തന്നെ താന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരും എന്ന് അദ്ദേഹം വ്യക്തമാക്കി. ദ്വിഗ് വിജയ് സിങ്ങും ശശി തരൂരുമാകും ഇനി മത്സരരംഗത്ത് ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: mukul wasnik may contest for congress president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here