Advertisement

പാലക്കാട് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി

September 30, 2022
1 minute Read

തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചങ്ങരംകുളം പള്ളിക്കര ആമയിൽ അബ്ദുൽ സമദിൻ്റെ മകൻ മുഹമ്മദ് സബിൻ ആണ് (18) ഇന്ന് മരണത്തിനു കീഴടങ്ങിയത്. ഗുരുതരമായി പരുക്കേറ്റ് എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബ്ദുൽ സമദ്, ഭാര്യ ഷെറീന എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.

ഈ മാസം 21ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. ആകെ വീട്ടിലുണ്ടായിരുന്ന അഞ്ച് പേരിൽ മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. പട്ടാമ്പി- തൃത്താല ഫയർഫോഴ്സ് യൂണിറ്റ് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വീട്ടുടമയും ഗ്യാസ് ഏജൻസി ഡ്രൈവറുമായ അബ്ദുൽ റസാഖ്, ഭാര്യ സറീന, മകൻ സെബിൻ എന്നിവരെ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 25ന് രാവിലെ അബ്ദുൽ റസാഖ് മരിച്ചു. പിന്നീട് അദ്ദേഹത്തിൻ്റെ ഭാര്യയും മരണപ്പെട്ടു. തുടർന്നാണ് ഇന്ന് മകനും മരണത്തിനു കീഴടങ്ങിയത്.

സെബിൻ്റെ സഹോദരിയും മുത്തശ്ശിയും മാത്രമാണ് ഈ വീട്ടിലെ അംഗങ്ങളിൽ രക്ഷപ്പെട്ടത്.

Story Highlights: palakkad lpg cylinder 3 death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top