Advertisement

20,230 അടി ഉയരത്തിൽ നിന്ന് ഒരു സീറോ ഗ്രാവിറ്റി ഫുട്ബോൾ മത്സരം; നേടിയത് പുതിയ ഗിന്നസ് റെക്കോർഡ്

September 30, 2022
1 minute Read

ഫുട്ബോൾ പ്രേമികൾ നിരവധിയാണ്. മത്സരക്കാലം ആഘോഷമാക്കുന്നവരാണ് ഇവർ. എന്നാൽ കായികലോകത്ത് കൗതുകം സൃഷ്ടിക്കുകയാണ് ഒരു ഫുട്ബോൾ മത്സരം. വെറും മത്സരമല്ല, 20,230 അടി ഉയരത്തിലാണ് ഈ മത്സരം നടന്നത്. ഇതിഹാസ പോർച്ചുഗീസ് താരം ലൂയിസ് ഫിഗോ ഉൾപ്പെടെയുള്ള രാജ്യാന്തര ഫുട്ബോൾ താരങ്ങളുടെ സംഘം 20,230 അടി ഉയരത്തിൽ നടന്ന സീറോ ഗ്രാവിറ്റി ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത് പുതിയ ഗിന്നസ് റെക്കോർഡ് സ്ഥാപിക്കുകയായിരുന്നു.

ഇതുവരെ ഇങ്ങനെ ഒരു ഫുട്ബോൾ മത്സരവും നടന്നിട്ടില്ല. അതിനാൽ തന്നെ കളിക്കാരും ആവേശത്തിലായിരുന്നു. ഫുട്ബോൾ മൈതാനം പ്രത്യേകം സജ്ജീകരിച്ച ഒരു വിമാനത്തിനുള്ളിലാണ് മത്സരം നടന്നത്. ഗെയിമിനായി സീറോ ഗ്രാവിറ്റി എൻവയോൺമെന്റ് സ്വീകരിച്ച് ഫ്ലൈറ്റ് തയ്യാറായി .പാരാബോളിക് ഫ്‌ളൈറ്റിലെ ഏറ്റവും ഉയർന്ന ഉയരത്തിലുള്ള ഫുട്‌ബോൾ ഗെയിമിന്റെ ലോക റെക്കോർഡ് ഇപ്പോൾ ഇത് സ്ഥാപിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

“ഫുട്‌ബോൾ അതിരുകൾ മറികടന്ന് ലോകത്തെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കുന്നു. സംസ്‌കാരങ്ങളെയും ദേശീയതകളെയും മുറിപ്പെടുത്തുന്ന സ്റ്റേഡിയങ്ങളിൽ ഞാൻ കളിച്ചിട്ടുണ്ട്; ഒരു ഗ്രൂപ്പിനൊപ്പം ഗ്രൗണ്ടിൽ നിന്ന് 20,000 അടി ഉയരത്തിൽ ഈ മനോഹരമായ ഗെയിം കളിച്ചത് ഇതേ അനുഭവമായിരുന്നു. നിർഭയരായ ഫുട്ബോൾ പ്രേമികൾ കായികവിനോദത്തെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു,” ഫിഗോ പറഞ്ഞു.

Story Highlights: zero gravity football match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top