Advertisement

തരൂർ യോഗ്യനാണ്, ആർക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി പറയില്ലെന്ന് കെ സുധാകരൻ

October 1, 2022
2 minutes Read

സ്വന്തം ഇഷ്ടപ്രകാരം നേതാക്കൾക്ക് വോട്ട് ചെയ്യാമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു നിയന്ത്രണവും നിർദേശവും കെപിസിസി നൽകിയിട്ടില്ല. ശശി തരൂരും മാലികാർജുൻ ഖാർഗെയും പ്രബലരായ സ്ഥാനാർഥികളാണെന്നും കെ സുധാകരൻ കണ്ണൂരിൽ പ്രതികരിച്ചു.(k sudhakaran about congress president election)

തരൂർ യോഗ്യനാണ്. മനസാക്ഷി വോട്ടിനാണ് കെപിസിസി മുൻഗണന. ഖാർഗെ സീനിയർ നേതാവാണ്. രണ്ടുപേരും യോഗ്യന്മാരാണ്. ഒരുപാട് തലമുറയ്‌ക്കൊപ്പം പ്രവർത്തിച്ച നേതാവാണ് ഖാർഗെ. ആര് വേണം എന്നത് പാർട്ടി വോട്ടർമാർ തീരുമാനിക്കുമെന്നും കെ സുധാകരൻ പ്രതികരിച്ചു.

Read Also: സിപിഐയിലെ പ്രായപരിധി മാനദണ്ഡം മാര്‍ഗനിര്‍ദേശം മാത്രം; കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്ന് ഡി.രാജ

അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമ നിർദ്ദേശപത്രികയുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. മുതിർന്ന നേതാവായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഇവർക്കു പുറമെ കെ.എൻ ത്രിപാഠിയും പത്രിക സമർപ്പിച്ചിരുന്നു. വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകൾ ഏതെന്ന് വ്യക്തമാക്കും.

എ.ഐ.സി.സി ആസ്ഥാനത്താണ് ഇന്ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നത്. ഈ മാസം എട്ടാം തിയതി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. മല്ലികാർജുൻ ഖാർഗെ 14 സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ശശി തരൂർ അഞ്ചും കെ.എൻ ത്രിപാഠി ഒരു സെറ്റും പത്രികയും നൽകിയിട്ടുണ്ട്.

Story Highlights: k sudhakaran about congress president election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top