എ.എഫ്.സി അണ്ടർ 23 ഏഷ്യ കപ്പും ഖത്തറിൽ

എ.എഫ്.സി അണ്ടർ 23 ഏഷ്യ കപ്പും ഖത്തറിൽ. ലോകകപ്പിന് പിന്നാലെയാണ് 2024 ഇൽ മറ്റൊരു പ്രധാന മത്സരത്തിനുകൂടി ഖത്തർ വേദിയാകുന്നത്. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ കോമ്പറ്റീഷൻസ് കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് തീരുമാനമെടുത്തത് ( AFC U23 Asian Cup 2024 ).
ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉസ്ബെക്കിസ്ഥാൻ എന്നിവ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളാണ് ലേലത്തിന് ഉണ്ടായിരുന്നത്. സമഗ്രമായ ബിഡ് മൂല്യനിർണ്ണയ പ്രക്രിയയ്ക്കും മറ്റ് വിലയിരുത്തലുകൾക്കും ശേഷമാണ് ഖത്തറിന് നറുക്ക് വീണത്.
Read Also: Kuwait: കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പ്; രണ്ട് വനിതകൾക്ക് വിജയം
മറ്റ് എഎഫ്‌സി മത്സരങ്ങൾ എഎഫ്‌സി ഏഷ്യൻ കപ്പുമായി യോജിപ്പിക്കുന്നതിൽ സ്ഥിരതയാർന്ന സമീപനം സ്വീകരിക്കുന്നതിനുള്ള നിർദേശവും കമ്മറ്റി അംഗീകരിച്ചു.
Story Highlights: Qatar recommended as host for the AFC U23 Asian Cup 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here