നവരാത്രി ആഘോഷിച്ച് യൂണിവേഴ്സ് ബോസ്; ഗെയ്ൽ സ്പെഷ്യൽ ഡാൻസ് വൈറൽ

വെസ്റ്റ് ഇൻഡീസ് സ്റ്റാർ ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ തന്റെ ബാറ്റിംഗ് കൊണ്ട് മാത്രമല്ല ജീവിതരീതികൾ കൊണ്ടും മറ്റുള്ളവരെ ആകർഷിക്കാറുണ്ട്. നിലവിൽ ലെജൻഡ്സ് ലീഗിൽ ഗുജറാത്ത് ജയന്റ്സ് ടീമിന്റെ ഭാഗമാണ് ഗെയ്ൽ. സേവാഗിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ജയന്റ്സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയതോടെ തിങ്കളാഴ്ച ബർകത്തുള്ള ഖാൻ സ്റ്റേഡിയത്തിൽ എലിമിനേറ്റർ മത്സരത്തിൽ കളിക്കും.
എന്നാൽ എലിമിനേറ്റർ മത്സരങ്ങൾക്ക് മുമ്പ് ടീമിലെ മുഴുവൻ താരങ്ങളും ഗാർബ നൈറ്റിൽ നവരാത്രി ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ക്രിസ് ഗെയ്ലിന്റെ തകർപ്പൻ നൃത്തം നെറ്റിസൺമാരെ അമ്പരപ്പിച്ചു. ഈ രസകരമായ നൃത്തത്തിന്റെ വീഡിയോ ഗുജറാത്ത് ജയന്റ്സ് തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. മൈതാനത്ത് പൊതുവെ ക്രിക്കറ്റ് ഗിയറുകളിൽ കാണപ്പെടുന്ന ക്രിക്കറ്റ് താരങ്ങൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ഗാർബ അവതരിപ്പിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തി.
The Universe Boss @henrygayle dancing on the dhol beats to celebrate Navratri! ??@llct20 @AdaniSportsline #GarjegaGujarat #LLCT20 #BossLogonKaGame #LegendsLeagueCricket #Adani #cricketlovers #cricketfans #indiancricket #cricketfever #cricketlife #T20 #BCCI #cricket pic.twitter.com/Cv3GbcZlE6
— Gujarat Giants (@GujaratGiants) October 2, 2022
ഇന്ത്യൻ ഇതിഹാസം വീരേന്ദർ സെവാഗും കരിസ്മാറ്റിക് വെസ്റ്റ് ഇൻഡീസ് ബാറ്റർ ക്രിസ് ഗെയ്ലും ഉൾപ്പെടെയുള്ളവർ ജോധ്പൂരിലാണ് നവരാത്രി ആഘോഷിച്ചത്. ഗാർബ രാത്രിയിൽ പരമ്പരാഗത സംഗീതത്തിനൊപ്പം നൃത്തം ചെയുന്ന ഗെയ്ലിൻ്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
Story Highlights: Chris Gayle Celebrates Navratri With Gujarat Giants Teammates At Garba Night
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here