Advertisement

ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി

October 3, 2022
3 minutes Read
Bomb threat on China-bound Iranian plane over Indian airspace

ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി. ഇറാനിയൻ യാത്രക്കാരനാണ് ബോംബ് ഭീഷണി മുഴക്കിയത്. സുരക്ഷാ എജൻസികൾ വിമാനത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. Sukhoi Su-30 MKI യെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുമുണ്ട്. വിമാനത്തിന് ഡൽഹിയിൽ ഇറങ്ങാൻ അനുമതി നൽകില്ല. വിമാനം ഇറാനിൽ നിന്ന് ചൈനയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ( Bomb threat on China-bound Iranian plane over Indian airspace ).

പഞ്ചാബ്, ജോധ്പൂർ എയർബേസിൽ നിന്നുള്ള ഇന്ത്യൻ എയർഫോഴ്‌സിന്റെ Sukhoi Su-30 MKI യുദ്ധവിമാനങ്ങൾ പാസഞ്ചർ ജെറ്റിനെ തടയാൻ ശ്രമിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ബോംബ് ഭീഷണിയുടെ സ്വഭാവമോ ഇറാനിയൻ വാണിജ്യ വിമാനത്തിന്റെ പേരോ ഇപ്പോഴും വ്യക്തമല്ല. വിമാനം ചൈനയിലേക്കുള്ള യാത്ര തുടരുകയാണ്.

Story Highlights: Bomb threat on China-bound Iranian plane over Indian airspace

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top