പിതാവിൻ്റെ കടം തീർക്കാൻ 16കാരനെ നഗ്നനാക്കി പൂജ നടത്തി; മൂന്ന് പേർക്കെതിരെ കേസ്

16കാരനെ നഗ്നനാക്കി പൂജ നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. പിതാവിൻ്റെ കടം തീർക്കാനായാണ് 16കാരനെ നഗ്നനാക്കി പൂജ നടത്തിയത്. സംഭവത്തിൻ്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കർണാടകയിലെ കോപ്പലിലാണ് സംഭവം.
ശരണപ്പ തലവാര, വീരുപനഗൗഡ, ശരണപ്പ ഒജനഹള്ളി എന്നിവർക്കെതിരെയാണ് കേസ്. ഹുബ്ബാലിയിലെ ജൽ ജീവൻ മിഷനിൽ കരാർ അടിസ്ഥാനത്തിൽ പ്രതികൾക്കൊപ്പമാണ് കുട്ടി ജോലി ചെയ്യുന്നത്. കുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതാണ്. പിതാവിന് കടങ്ങളുമുണ്ട്. തങ്ങൾ പറയുന്നത് പോലെ ചെയ്താൽ പിതാവിൻ്റെ കടമൊക്കെ വീടുമെന്ന് ഇവർ കുട്ടിയെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച 16കാരൻ നഗ്നനായി പൂജ നടത്തുകയായിരുന്നു. ശരീശത്ത് ചാരം പൂശി, കഴുത്തിൽ മാലയണിഞ്ഞായിരുന്നു പൂജ. ഇതിൻ്റെ വിഡിയോ പകർത്തിയ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ പിതാവിനെ കൊന്നുകളയുമെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ, കഴിഞ്ഞ ദിവസം പിതാവ് ഈ വിഡിയോ കണ്ടു. തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
Story Highlights: boy naked puja debt case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here