കിളിമാനൂരിൽ ദമ്പതികളെ ചുട്ടു കൊന്ന കേസിലെ പ്രതി മരിച്ചു

കിളിമാനൂരിൽ ദമ്പതികളെ ചുട്ടു കൊന്ന കേസിലെ പ്രതി മരിച്ചു. കിളിമാനൂർ മടവൂർ സ്വദേശി ശശിധരൻ നായരാണ് മരിച്ചത്. 85 ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
Read Also: കിളിമാനൂരിൽ ഗൃഹനാഥനെ തീ കൊളുത്തി കൊന്നു
ശനിയാഴ്ചയാണ് പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമലകുമാരിയേയും ഇയാൾ തീ കൊളുത്തി കൊലപ്പെടുത്തിയത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേയാണ് ശശിധരൻ നായർ മരിച്ചത്. ഗൃഹനാഥനെയും ഭാര്യയെയും വീട്ടിൽ കയറി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
Story Highlights: couple burnt to death in Kilimanoor; accused died in hospital
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here