മുന്‍ ആദായ നികുതി ഓഫീസറുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

മുന്‍ ആദായ നികുതി ഓഫീസറുടെ 7.33 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആദായ നികുതി അഡിഷണല്‍ ഡയറക്ടര്‍ ആയിരുന്ന അന്ദാസു രവീന്ദറിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.
മുന്‍പ് അഴിമതി കേസില്‍ പെട്ട ഇയാള്‍ സര്‍വീസില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. കേന്ദ്ര സിവില്‍ സര്‍വീസ് പെരുമാറ്റ ചട്ടം പ്രകാരം ധനമന്ത്രാലയം നിര്‍ബന്ധപൂര്‍വം രാജിവയ്പ്പിക്കുകയായിരുന്നു. ഇയാളുടെ അനധികൃത സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് ഇ ഡി അന്വേഷണം പുരോഗമിക്കുകയാണ്.
Read Also: അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം
അന്ദാസു രവീന്ദറിനും ഭാര്യ കവിത അന്ദാസുവിനും എതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്. 2005 ജനുവരി മുതല്‍ 2011 ആഗസ്ത് 29 വരെയുള്ള കാലയളവില്‍ തന്റെയും ഭാര്യയുടെയും പേരില്‍ ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചെന്നാണ് കുറ്റം.
Story Highlights: ED attaches assets of ex-Income Tax officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here