കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകി

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒടുവിൽ ശമ്പളം നൽകി. സെപ്റ്റംബർ മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് ലഭിച്ചത്. മാസങ്ങൾക്ക് ശേഷമാണ് ശമ്പളം കൃത്യമായി ലഭിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ഹർത്താലിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത് കെഎസ്ആർടിസിക്കായിരുന്നു. ( KSRTC employees received salary ).
സംസ്ഥാനത്താകെ 70 ബസുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി അറിയിച്ചിരുന്നു. ഭരണസംവിധാനത്തിൽ ഭയമില്ലാത്തതു കൊണ്ടാണ് കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരായ അക്രമം നടക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ കുറ്റപ്പെടുത്തൽ.
Read Also: കാട്ടാക്കട മർദ്ദനം: അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നു-കെ.എസ്.ആർ.ടി.സി
ഹർത്താലിൽ കെ.എസ്.ആർ.ടി.സിക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. ബസുകൾ നന്നാക്കാനുള്ള ചിലവുകൾക്ക് പുറമെ സർവീസ് മുടങ്ങിയതിനെത്തുടർന്നുണ്ടായ വരുമാന നഷ്ടവും അക്രമികളിൽ നിന്നും ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 5.6 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
Story Highlights: KSRTC employees received salary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here