നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു

സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചിരിക്കുന്നത്.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ഇതിന് കാരണം. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇതിന്റെ ഭാഗമായി കേരളത്തിൽ എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ആന്ധ്രാ പ്രദേശ് തീരത്തേക്ക് ന്യൂനമർദം നീങ്ങാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
Story Highlights: Yellow alert in four districts
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here