‘എതിർ സ്ഥാനാർഥിക്കെതിരെ ദുഷ്പ്രചാരണം നടത്തരുത്’; ലംഘിച്ചാൽ സ്ഥാനാർഥിത്വം റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് സമിതി

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സുതാര്യവും ജനാധിപത്യപരവുമാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി പാർട്ടി തെരഞ്ഞെടുപ്പ് സമിതി. എതിർ സ്ഥാനാർഥിക്കെതിരെ ദുഷ്പ്രചാരണം നടത്തരുത്. ലഘുലേഖകൾ ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല.(congress releases guidelines for president polls)
വോട്ട് രേഖപ്പെടുത്താൻ വോട്ടർമാരെ വാഹനങ്ങളിൽ കൊണ്ടുവരരുത്. നിർദേശങ്ങൾ ലംഘിച്ചാൽ സ്ഥാനാർഥിത്വം റദ്ദാക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും. നേതാക്കൾ പദവികളിലിരുന്നു ഏതെങ്കിലും ഒരു സ്ഥാനാർഥിയുടെ പ്രചാരണത്തിന് ഇറങ്ങരുതെന്നും നിർദേശമുണ്ട്.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പ്രചാരണത്തിന് ഇറങ്ങുകയാണെങ്കിൽ പദവി രാജി വയ്ക്കണം. സ്ഥാനാർഥികൾ പ്രചാരണത്തിനെത്തുമ്പോൾ പിസിസി അധ്യക്ഷൻമാർ അർഹമായ പരിഗണന നൽകണമെന്നും സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
മാറ്റത്തിനാകണം വോട്ടെന്നും മത്സര രംഗത്തുള്ള മല്ലികാർജുൻ ഖർഗെയ്ക്ക് മാറ്റങ്ങൾ കൊണ്ടു വരാനാകില്ലെന്നും ഏതിർ സ്ഥാനാർഥിയായ തരൂർ വിമർശിച്ചിരുന്നു.എന്നാൽ സംവാദത്തിനില്ലെന്നും പ്രവൃത്തിയിലാണു താൻ വിശ്വസിക്കുന്നതെന്നുമായിരുന്നു ഖാർഗെയുടെ പ്രതികരണം.
Story Highlights: congress releases guidelines for president polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here