ഇന്ന് മഹാനവമി; ദേവീ ഉപാസനയുടെയും അക്ഷര പൂജയുടെയും പുണ്യം തേടി ആയിരങ്ങൾ

ഇന്ന് മഹാനവമി. ദേവീ ഉപാസനയുടെയും അക്ഷര പൂജയുടെയും പുണ്യം തേടി ആയിരങ്ങളാണ് വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത്. മഹാനവമി ദിവസത്തെ, വിശേഷാൽ ചടങ്ങുകളും ദേവീ പൂജകളും സംഗീതോത്സവവും മറ്റ് വിശേഷങ്ങളുമായി ക്ഷേത്രങ്ങൾ സജീവമായി ( mahanavami october 04 2022 ).
ഭക്തിയായും സ്നേഹമായും ആഘോഷമായും ധൈര്യമായുമൊക്കെ നിറയുന്ന ദേവീചൈതന്യത്തെ മനസിലേക്കെത്തിക്കാനുള്ള 9 നാളുകളാണ് നവരാത്രി. അക്ഷരങ്ങളിലൂടെ വിജ്ഞാനത്തിന്റേയും, അറിവിന്റേയും നേരിന്റെ നിറവെളിച്ചത്തിലേക്കുള്ള യാത്രയാണ് ഈ ദിവസങ്ങൾ കൊണ്ട് അർത്ഥമാക്കുന്നത്. നവരാത്രി ദിവസങ്ങളിലെ പ്രധാന ആരാധന ദിനമാണ് മഹാനവമി. ഇന്ന് ആയുധ പൂജയുടെ കൂടി ദിവസമാണ്.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
മഹാനവമി ദിവസം കേരളത്തിലെ ഒട്ടുമിക്ക സരസ്വതീ ക്ഷേത്രങ്ങളിലും വലിയ ഭക്തജനപ്രവാഹമാണുള്ളത്. കൊവിഡ് പ്രതിസന്ധിയൊഴിഞ്ഞതിന് ശേഷമുള്ള നവരാത്രി ആഘോഷമാക്കുകയാണ് ഭക്തജനങ്ങൾ. പനച്ചിക്കാട് ശ്രീ ദക്ഷിണമൂകാംബീ ദേവി ക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ വിവിധ കലകൾ അർച്ചന ചെയ്യാൻ കലാകാരന്മാരുടെ തിരക്കാണ്. ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ഇന്ന് പഞ്ചരത്‍ന കീർത്തനാലാപനവും പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ മേളത്തോടെ മൂന്നു ഗജവീരൻമാരോടു കൂടിയ ശീവേലിയുമുണ്ട്. മറ്റ് ദേവീ ക്ഷേത്രങ്ങളിലും വിവിധ കലാപരിപാടികളും സരസ്വതി പൂജയുമുണ്ടാകും.
Story Highlights: mahanavami october 04 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here