അമിത് ഷായുടെ സന്ദർശനം: ജമ്മുവിലും രജൗരിയിലും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തി

ജമ്മു, രജൗരി ജില്ലകളിൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രണ്ട് ദിവസത്തെ സന്ദർശനം കണക്കിലെടുത്താണ് തീരുമാനം. ദേശവിരുദ്ധ ഘടകങ്ങൾ ഡാറ്റ സേവനം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും, ഇത് പൊതുക്രമത്തെ ബാധിക്കുമെന്നും ഭരണകൂടം പ്രസ്താവനയിൽ അറിയിച്ചു.
“ദേശവിരുദ്ധ ഘടകങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഡാറ്റ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്. സസ്‌പെൻഷൻ ഉത്തരവ് ചൊവ്വാഴ്ച രാത്രി 7 മണി വരെ പ്രാബല്യത്തിൽ ഉണ്ടാകും.” – പ്രസ്താവനയിൽ പറയുന്നു. ഇന്ന് രാവിലെ കത്രയിലെത്തിയ ഷാ, പ്രശസ്തമായ മാതാ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ചിരുന്നു. തുടർന്ന് പൊതു റാലിയെ അഭിസംബോധന ചെയ്യാൻ അദ്ദേഹം അതിർത്തി ജില്ലയായ രജൗരിയിലേക്ക് പോകും.
#WATCH | Jammu and Kashmir: Union Home Minister Amit Shah offers prayers at the Mata Vaishno Devi Temple in Katra pic.twitter.com/NbP4WDN9pP
— ANI (@ANI) October 4, 2022
നാളെ ബാരാമുള്ളയിൽ നടക്കുന്ന റാലിയിലും അദ്ദേഹം പങ്കെടുക്കും. ആഭ്യന്തര മന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 2 ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ഇന്നലെയാണ് ജമ്മു കശ്മീരിൽ എത്തിയത്. തിങ്കളാഴ്ച വൈകിട്ട് ടെക്‌നിക്കൽ എയർപോർട്ടിലെത്തിയ ഷാ നേരെ രാജ്ഭവനിൽ എത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഷായുടെ ഈ സന്ദർശനം ഏറെ നിർണായകമാണ്.
Story Highlights: Mobile Internet Suspended In Jammu, Rajouri Ahead Of Amit Shah Rally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here