ഫ്ലൈറ്റ് മിസാക്കി; ഷിംറോൺ ഹെട്മെയർ വിൻഡീസ് ടി-20 ലോകകപ്പ് സ്ക്വാഡിൽ നിന്ന് പുറത്ത്

സ്റ്റാർ ബാറ്റർ ഷിംറോൺ ഹെട്മെയർ വെസ്റ്റ് ഇൻഡീസിൻ്റെ ടി-20 ലോകകപ്പ് സ്ക്വാഡിൽ നിന്ന് പുറത്ത്. ഓസ്ട്രേലിയയിലേക്കുള്ള ഫ്ലൈറ്റ് മിസ് ആക്കിയതോടെയാണ് താരത്തെ പുറത്താക്കിയത്. രണ്ട് തവണ ഫ്ലൈറ്റ് മിസ് ചെയ്തതോടെ താരത്തെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. പകരം ഷർമാ ബ്രൂക്സിനെ ടീമിൽ ഉൾപ്പെടുത്തി.
കരീബിയൻ പ്രീമിയർ ലീഗ് അവസാനിച്ചതോടെ വെസ്റ്റ് ഇൻഡീസ് ടീം അംഗങ്ങൾ ഒക്ടോബർ ഒന്നിന് ഓസ്ട്രേലിയയിലേക്ക് തിരിച്ചു. എന്നാൽ, വ്യക്തിപരമായ ചില കാരണങ്ങൾ ചൂണ്ടിക്കാട്ടി അന്ന് വരാനാവില്ലെന്ന് താരം അറിയിച്ചു. തുടർന്ന് തിങ്കളാഴ്ച വീണ്ടും ഹെട്മെയറിനായി ഒരു പ്രത്യേക വിമാനം ക്രിക്കറ്റ് ബോർഡ് ബുക്ക് ചെയ്തു. എന്നാൽ, തിങ്കളാഴ്ചയും താരം യാത്ര ചെയ്തില്ല. പിന്നാലെ, തനിക്ക് ഇപ്പോൾ വരാനാവില്ലെന്ന് വിൻഡീസ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് ജിമ്മി ആഡംസിനെ താരം അറിയിച്ചു. ഇതോടെയാണ് ഹെട്മെയറെ ഒഴിവാക്കുന്നതായി ക്രിക്കറ്റ് ബോർഡ് അറിയിച്ചത്.
ലോകകപ്പിനു മുന്നോടിയായി ഓസ്ട്രേലിയക്കെതിരെ ഇതേ ടീം രണ്ട് ടി-20കൾ കളിക്കും. ഒക്ടോബർ 5, ഒക്ടോബർ 7 എന്നീ ദിവസങ്ങളിലാണ് ഈ മത്സരങ്ങൾ. ഒക്ടോബർ 10, 12 തീയതികളിൽ യുഎഇക്കെതിരെയും നെതർലൻഡിനെതിരെയും വിൻഡീസ് രണ്ട് സന്നാഹമത്സരങ്ങൾ കളിക്കും. 17ന് സ്കോട്ട്ലൻഡിനെതിരെയാണ് ലോകകപ്പിൽ വിൻഡീസിൻ്റെ ആദ്യ മത്സരം.
Story Highlights: shimron hetmyer left out world cup team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here