‘മദ്യവും ചിക്കനും സമ്മാനം’; ദേശീയ പാർട്ടിയാവുന്നതിന് മുമ്പ് മദ്യവും കോഴിയും നൽകി ടിആർഎസ് നേതാവ്

തെലങ്കാനയിൽ ദസറയോടനുബന്ധിച്ച് മദ്യവും കോഴിയും വിതരണം ചെയ്ത് ടിആർഎസ് നേതാവ്. തെലങ്കാന രാഷ്ട്ര സമിതി നേതാവായ രജനല ശ്രീഹരി 200 കുപ്പി മദ്യവും 200 കോഴികളെയുമാണ് വിതരണത്തിനായി എത്തിച്ചത്. തെലങ്കാനയിലെ ഈസ്റ്റ് വാറങ്കൽ മണ്ഡലത്തിലുള്ള ചുമട്ടുതൊഴിലാളികൾക്ക് ഒരു കുപ്പി മദ്യവും ഒരോ കോഴികളെയും വീതമാണ് നൽകിയത്.(TRS Leader Distributes Free Alcohol, Chicken to Public)
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, വ്യവസായ മന്ത്രി കെ ടി രാമ റാവു എന്നിവരുടെ കട്ടൗട്ടുകൾ സ്ഥാപിച്ചായിരുന്നു ചടങ്ങ്. ദസറ ദിനത്തിൽ മുഖ്യമന്ത്രി കെസിആർ തന്റെ ദേശീയ പാർട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ദേശീയ പാർട്ടി അദ്ധ്യക്ഷനാകാൻ ദസറയിൽ പ്രാർത്ഥിക്കുമെന്ന് ശ്രീഹരി പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രിയാകാനും കെ ടി രാമ റാവു പാർട്ടി സംസ്ഥാന അദ്ധ്യക്ഷനാകാനും പ്രത്യേക പൂജകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.ദസറയോടനുബന്ധിച്ച് മുഖ്യമന്ത്രി കെസിആർ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
Story Highlights: TRS Leader Distributes Free Alcohol, Chicken to Public
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here