വനിതാ ടി-20 ലോകകപ്പ് മത്സരക്രമം പുറത്തിറക്കി ഐസിസി; ഇന്ത്യ-പാകിസ്താൻ മത്സരം ഫെബ്രുവരി 12ന്

അടുത്ത വർഷം നടക്കാനിരിക്കുന്ന വനിതാ ടി-20 ലോകകപ്പ് മത്സരക്രമം പുറത്തിറക്കി ഐസിസി. 2023 ഫെബ്രുവരി 10നാണ് ലോകകപ്പ് ആരംഭിക്കുക. ആതിഥേയരായ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ദക്ഷിണാഫ്രിക്കയിലെ കേപ്പ്ടൗൺ, പാൾ, കെബേഹ എന്നീ വേദികളിലാണ് മത്സരങ്ങൾ. ഫെബ്രുവരി 26ന് ഫൈനൽ നടക്കും.
ആകെ 10 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, അയർലൻഡ് എന്നീ ടീമുകളാണ് ടൂർണമെൻ്റിലുള്ളത്. ബംഗ്ലാദേശ്, അയർലൻഡ് ടീമുകൾ യോഗ്യതാമത്സരങ്ങൾ കളിച്ച് എത്തിയതാണ്. 12ന് പാകിസ്താനെതിരെ കേപ്പ്ടൗണിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. 15ന് വെസ്റ്റ് ഇൻഡീസിനെതിരെ ഇതേ വേദിയിൽ വച്ച് ഇന്ത്യ രണ്ടാം മത്സരം കളിക്കും. 18ന് ഇംഗ്ലണ്ടിനെതിരെയും 20 ന് അയർലൻഡിനെതിരെയും കെബേഹയിൽ ഇന്ത്യയുടെ മൂന്ന്, നാല് മത്സരങ്ങൾ നടക്കും. 23, 24 ദിവസങ്ങളിൽ കേപ്ടൗണിലാണ് സെമി ഫൈനലുകൾ. 26ന് കേപ്ടൗണിൽ തന്നെ ഫൈനലും നടക്കും. സെമിഫൈനലുകൾക്കും ഫൈനലിലും ഒരു റിസർവേ ദിനം കൂടിയുണ്ട്.
Story Highlights: womens t20 world cup fixtures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here