മദീനയിലെ ഹറം പള്ളിയിൽ റൗളാ സന്ദർശനം; സ്ത്രീകൾക്കുള്ള സമയം ക്രമീകരിച്ചു

മദീനയിലെ ഹറം പള്ളിയിൽ റൗളാ സന്ദർശനത്തിന് സ്ത്രീകൾക്കുള്ള സമയം ക്രമീകരിച്ചു. രാവിലെയും രാത്രിയുമായി ദിവസം 2 നേരമാണ് സ്ത്രീകൾക്ക് റൗളാ സന്ദർശിക്കാൻ അനുമതി നൽകുക. മദീനയിലെ മസ്ജിദുന്നബവി പള്ളിയിലെ റൗദ ഷരീഫിൽ പ്രാർഥന നിർവഹിക്കാൻ നേരത്തെ ബുക്ക് ചെയ്യണമെന്നാണ് നിർദേശം.
സ്ത്രീകൾക്ക് റൗദ സന്ദർശിക്കാൻ പ്രത്യേക സമയം അനുവദിച്ചതായി ഹറം കാര്യാവിഭാഗം അറിയിച്ചു. ദിവസം 2 നേരമാണ് സ്ത്രീകൾക്ക് പ്രാർഥന നിർവഹിക്കാൻ അനുമതി നൽകുന്നത്. വെള്ളി അല്ലാത്ത ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ 11 മണി വരെയും, രാത്രി ഒമ്പതര മുതൽ അർദ്ധരാത്രി 12 മണിവരെയും റൗദ സന്ദർശനത്തിന് അവസരം ഉണ്ടാകും.
വെള്ളിയാഴ്ച രാവിലെ 6 മുതൽ 9 മണി വരെയും രാത്രി ഒമ്പതര മുതൽ 12 മണി വരെയുമായിരിക്കും സ്ത്രീകൾക്ക് റൗദ സന്ദർശനത്തിനുള്ള സമയം. പുരുഷൻമാർക്ക് റൗദ സന്ദർശിക്കാൻ സമയ നിയന്ത്രണം ഇല്ല. നുസുക് ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് മദീനയിൽ റൗദ സന്ദർശിക്കാനും മക്കയിൽ ഉംറ നിർവഹിക്കാനും ബുക്ക് ചെയ്യേണ്ടത്.
Story Highlights: Al Masjid an Nabawi visit; timings for women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here