Advertisement

അംബാനി കുടുംബത്തിന് വധഭീഷണി

October 5, 2022
2 minutes Read
ambani family recieves death threat

അംബാനി കുടുംബത്തിന് വധഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി ബോംബ് വച്ച് തകർക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. തുടർന്ന് ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ( ambani family receives death threat )

മുകേഷ് അംബാനി, ഭാര്യ നീത അംബാനി മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവർക്കെതിരെയാണ് വധഭീഷണി.

ഇതിന് മുൻപും അംബാനി കുടുംബത്തിനെതിരെ ഭീഷണി സന്ദേശം വന്നിട്ടുണ്ട്. ഓഗസ്റ്റ് 15 ന് എച്ച്എൻ റിലയൻസ് ആശുപത്രിയിലെ ഹെൽപ്ലൈൻ നമ്പറിലാണ് ഭീഷണി സന്ദേശം വന്നത്. അന്ന് എട്ട് തവണയാണ് ഭീഷണി മുഴക്കിയ വ്യക്തി വിളിച്ചത്. ഈ കോളുകൾ ഡിബി ാർഗ് പൊലീസ് ട്രേസ് ചെയ്യുകയും അന്ന് തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെ പിടികൂടുകയും ചെയ്തിരുന്നു.

Read Also: ഗുരുവായൂരില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി; ഒരു കോടി 51 ലക്ഷം രൂപ സംഭാവന നല്‍കി

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അംബാനിയുടെ വീടായ ആന്റീലിയയ്ക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച എസ്‌യുവി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights: ambani family receives death threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top