പാകിസ്താൻ വീസ നിഷേധിച്ചിട്ടില്ല : ഷിഹാബ് ചോറ്റൂർ

പാകിസ്താൻ തനിക്ക് വീസ നിഷേധിച്ചിട്ടില്ലെന്ന് കാൽനടയായി ഹജ്ജിന് പോകുന്ന ഷിഹാബ് ചോറ്റൂർ. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഷിഹാബ് ഇക്കാര്യം വ്യക്തമാക്കിയത്. ( pakistan didnt deny visa says shihab chottur )
പഞ്ചാബ് ഷാഹി ഇമാമിന്റെ വാക്കുകൾ വച്ചാണ് ഷിഹാബിന് വീസ നിഷേധിച്ചുവെന്ന വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ നിലവിൽ പ്രചരിക്കുന്നവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പച്ചക്കള്ളമാണെന്നുമാണ് ഷിഹാബ് പറഞ്ഞത്.
കഴിഞ്ഞ 126 ദിവസമായി വളാഞ്ചേരി സ്വദേശി ഷിഹാബ് മെക്കയിലേക്കുള്ള തന്റെ യാത്ര തുടങ്ങിയിട്ട്. 3,200 കിലോമീറ്റർ ദൂരം ഇതിനോടകം ഷിഹാബ് പിന്നിട്ട് കഴിഞ്ഞു. യാത്രയുടെ 40 ശതമാനത്തോളം ഇതിനോടകം പിന്നിട്ട് കഴിഞ്ഞുവെന്നാണ് ഷിഹാബ് പറയുന്നത്.
Story Highlights: pakistan didnt deny visa says shihab chottur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here