സജൻ പ്രകാശിന് രണ്ടാം സ്വർണം; മെഡൽ നേട്ടം ദേശീയ റെക്കോർഡോടെ

ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ സജൻ പ്രകാശിന് രണ്ടാം സ്വർണം. 200 മീറ്റർ ബട്ടർഫ്ലൈയിൽ ഗെയിംസ് റെക്കോഡോടെയാണ് സജന്റെ സ്വർണനേട്ടം. ബാഡ്മിന്റണിൽ കേരളം മൂന്ന് വെങ്കല മെഡലുകളും നേടി.
ദേശീയ ഗെയിംസിൽ മികച്ച പ്രകടനം തുടരുകയാണ് സജൻ പ്രകാശ്. തന്റെ പ്രിയപ്പെട്ട ഇനമായ 200 മീറ്റർ ബട്ടർ ഫ്ലേൈയിലാണ് സജൻ സ്വർണം നീന്തി എടുത്തത്. 1.59.56 സെക്കന്റില് ഫിനിഷ് ചെയ്ത സജൻ പുതിയ ഗെയിംസ് റെക്കോഡും കുറിച്ചു.
ബാഡ്മിന്റണിൽ ഇന്ന് മൂന്ന് വെങ്കലമെഡലും കേരളം നേടി. മികസഡ് ഡബിൾസിൽ സുജിത്-ഗൗരികൃഷ്ണ സഖ്യവും, വനിത ഡബിൾസിൽ മെഹ്റീൻ-ആതിര സാറ സഖ്യവും, പുരുഷ ഡബിൾസിൽ ശ്യാമ പ്രസാദ് സഖ്യവുമാണ് വെങ്കലം നേടിയത്. മൂന്ന് സഖ്യവും സെമിയിൽ പരാജയപ്പെടുകായിയിരുന്നു. പുരുഷ ഡബിൾസിൽ ശങ്കർ പ്രസാദ്-രവികൃഷ്ണ സഖ്യം ഫൈനലിൽ പ്രവേശിച്ചു.
വനിതകളുടെ ബോക്സിംഗിൽ നിസി ലൈയ്സി തമ്പി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വാട്ടർപോളോയിൽ മണിപ്പൂരിനെ തോൽപ്പിച്ച കേരളത്തിന്റെ വനിത ടീം സെമിയിൽ കടക്കുമെന്ന് ഉറപ്പായി.
Story Highlights: sajan prakash swimming gold
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here