ചിലർക്ക് പുഞ്ചിരി; ചിലരാകട്ടെ പേടിച്ച് വാവിട്ട് കരഞ്ഞു; വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിച്ച് ആയിരങ്ങൾ

വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിച്ച് ആയിരങ്ങൾ. പുതുവസ്ത്രമണിഞ്ഞ് ആകാംക്ഷയോടും ആനന്ദത്തോടും അക്ഷരലോകത്തിലേക്ക് ചുവടുവച്ചപ്പോള്‍ പരിഭവവും ചിണുങ്ങലുമായി ഗുരുക്കന്മാരെ സമീപിച്ചവരും കുറവായിരുന്നില്ല. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും വായനശാലകളിലും മാധ്യമസ്ഥാപനങ്ങളിലും അടക്കം വിപുലമായ ഒരുക്കങ്ങളാണ് വിദ്യാരംഭത്തിനായി നടത്തിയത്.
ആദ്യം നാവിലും പിന്നീട് അരിയിലും ഗുരുക്കന്മാര്‍ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു. അക്ഷരം കുറിച്ച കുരുന്നുകള്‍ക്ക് സമ്മാനവും മധുരവിതരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉണ്ടായി. ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക്ഷേത്രം, പനങ്ങാട് സ്വയംഭൂ മഹാഗണപതിക്ഷേത്രം, കൊല്ലൂർ മൂകാംബിക, പൂജപ്പുര സരസ്വതീ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരക മന്ദിരം, തിരുവുള്ളക്കാവ് ചേർപ്പ്, പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, താഴൂർ ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ്, എന്നിവിടങ്ങളില്‍ പുലര്‍ച്ചെമുതല്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.
കൊച്ചി ലുലു മാളും 24 ന്യൂസ് ചാനലും ചേര്‍ന്ന് ലുലുമാളിൽ വിദ്യാരംഭം ചടങ്ങ് ഒരുക്കിയിരുന്നു. പ്രശ്സത സാഹിത്യകാരൻ കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റുമായ വൈശാഖന്‍ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അന്തര്‍ദേശീയ പരിശീലകന്‍ അഡ്വ.എ.വി.വാമനകുമാര്‍, മലയാളം കമന്റേറ്റര്‍ ഷൈജു ദാമോദരന്‍, നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി, സംഗീജ്ഞന്‍ ഗൗതം വിന്‍സന്റ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
Story Highlights: Toddlers put down first letters on Vijayadasami day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here