ഉത്തരാഖണ്ഡിൽ 42 പേരുമായി കൊക്കയിലേക്ക് മറിഞ്ഞ ബസ് വിവാഹ സംഘത്തിന്റേത്

ഉത്തരാഖണ്ഡിൽ കൊക്കയിലേക്ക് മറിഞ്ഞ ബസ് വിവാഹ സംഘത്തിന്റേതെന്ന് പൊലീസ്. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. 15 പേരെ ഇത് വരെ രക്ഷപ്പെടുത്തി. 42 പേരുമായി പോയ ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ആളപായം സംഭവിച്ചിട്ടില്ലെന്ന് ഹരിദ്വാർ എസ്.പി സ്വതന്ത്ര കുമാർ സിങ് അറിയിച്ചു.
Read Also: ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിൽ: 10 മരണം; 8 പേരെ രക്ഷപ്പെടുത്തി
റിഖ്‌നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിനരികിലാണ് സംഭവം നടന്നത്. അപകടം ഉണ്ടായത് സിംഡി ഗ്രാമത്തിലാണ്. പൗരി ഗർവാൾ ജില്ലയിലാണ് സംഭവം. സംസ്ഥാന ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ടെന്നും പരമാവധി സൗകര്യങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. നാട്ടുകാർ രക്ഷപ്രവർത്തനങ്ങളിൽ ഏറെ സഹകരിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ബസ് 500 മീറ്റർ ആഴത്തിലേക്കാണ് വീണതെന്നും രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലെത്തിച്ചതായും ഡി.ജി.പി അശോക് കുമാർ അറിയിച്ചു.
Story Highlights: Wedding group’s bus met with an accident in Uttarakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here