Advertisement

ജോഡോ യാത്രയ്ക്ക് പിരിവ് ചോദിച്ച് പച്ചകറികടയില്‍ ആക്രമണം നടത്തിയെന്ന പരാതി: കോണ്‍ഗ്രസ് നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

October 6, 2022
3 minutes Read

കൊല്ലം കുന്നിക്കോട് പച്ചക്കറി കടയില്‍ ആക്രമണം നടത്തിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ്ഖാന്‍ എന്നിവരെ തിരിച്ചെടുത്തതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. (suspention of congress leaders who attacked a shop in kollam cancelled)

ഭാരത്‌ജോഡോ യാത്രയ്ക്ക് 2000 രൂപ നല്‍കാത്തതിന് അസഭ്യം പറയുകയും സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തതിനായിരുന്നു സസ്‌പെന്‍ഷന്‍. കോണ്‍ഗ്രസ് ആശയങ്ങള്‍ക്കെതിരെയാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു മുന്‍പ് കെ സുധാകരന്‍ പ്രതികരിച്ചിരുന്നത്.

Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം

പുനലൂര്‍ സ്വദേശികള്‍ നടത്തിവന്നിരുന്ന പച്ചക്കറി കടയിലാണ് കോണ്‍ഗ്രസ് നേതാക്കളെത്തി നിര്‍ബന്ധിതമായി പണപ്പിരിവ് നടത്തിയത്. 2000 രൂപ പിരിവ് ചോദിച്ചിട്ട് 500 രൂപയാണ് കച്ചവടക്കാര്‍ നല്‍കാമെന്ന് പറഞ്ഞത്. ഇതില്‍ പ്രകോപിതരായി കോണ്‍ഗ്രസ് നേതാക്കള്‍ കടയിലെ സാധനങ്ങള്‍ നശിപ്പിച്ചെന്നായിരുന്നു കടയുടമയുടെ പരാതി.

Story Highlights: suspention of congress leaders who attacked a shop in kollam cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top