സാമ്പത്തിക ഇടപാടുകളില്‍ ജാമ്യം നില്‍ക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സാമ്പത്തിക ഇടപാടുകളില്‍ ജാമ്യം നിന്നിട്ടുണ്ടോ ? നില്‍ക്കാനിട വന്നാലോ? വളരെ വേണ്ടപ്പെട്ട ഒരാളാണ് നിങ്ങളോട് ജാമ്യം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടെന്ന് കരുതുക. അവരെടുത്ത ബാങ്കില്‍ നിന്നോ മറ്റൊരു സ്ഥാപനത്തില്‍ നിന്നോ വലിയൊരു തുകയുമായി ബന്ധപ്പെട്ട ഇടപാടാണെന്നും കരുതുക. ഇത്തരം സാഹചര്യങ്ങളില്‍ ജാമ്യം നില്ക്കുമ്പോള് എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കരുത്. ജാമ്യത്തെ കുറിച്ചും ജാമ്യ വ്യവസ്ഥകളെ കുറിച്ചും കൃത്യമായ ധാരണ ആവശ്യമാണ്.( conditions and responsibilities of guarantor in loan transactions )
എന്താണ് ജാമ്യം?
ഒരു വ്യക്തി നടത്തുന്ന വായ്പാ രൂപത്തിലുള്ള പണമിടപാട്, ആ തുക അടയ്ക്കുന്നതില്‍ അയാള്‍ വീഴ്ച വരുത്തിയാല്‍ താന്‍ അടച്ചുകൊള്ളാം എന്നുറപ്പുനല്‍കുന്ന നിയമപരമായ വ്യവസ്ഥയാണ് ജാമ്യം. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മറ്റ് പരിചയമുള്ളവര്‍ എന്നിവര്‍ക്കൊക്കെ പലരും ജാമ്യം നില്‍ക്കാറുണ്ട്. ജാമ്യം നിന്നയാള്‍ വായ്പ എടുത്തിട്ടില്ലെങ്കിലും അടവുമുടങ്ങുന്ന ഘട്ടത്തില്‍ ലോണ്‍ എടുത്തയാള്‍ക്ക് ശേഷം ഈ ബാധ്യത കൈവരുന്നത് ജാമ്യം നിന്നയാളിലേക്കാണ്.
ഇന്ത്യന്‍ കരാര്‍ നിയമപ്രകാരം വായ്പയെടുത്തയാള്‍ തന്നെ തിരിച്ചടയ്ക്കണമെങ്കിലും അയാളത് ചെയ്തില്ലെങ്കില്‍ ജാമ്യക്കാരനാണ് ബാധ്യത. ലോണ്‍ കൊടുക്കുന്ന ആളെ പോലെ തന്നെ എടുക്കുന്നയാളും ജാമ്യക്കാരനും തുക, പലിശ, കാലാവധി, തുടങ്ങി എല്ലാ വ്യവസ്ഥകളും അറിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധമാണ്.
ജാമ്യക്കാരന്റെ ബാധ്യതകളും ഉത്തരവാദിത്തങ്ങളും
ലോണ്‍ എടുത്തയാള്‍ മുടക്കം വരുത്തിയാല്‍ മാത്രം ജാമ്യക്കാരന് കടം അടച്ചുതീര്‍ക്കണം. കരാറില്‍ പ്രത്യേകമായി മറ്റ് കാര്യങ്ങള്‍ പറയുന്നില്ലെങ്കിലാണ് ഇത്. ലോണെടുത്തയാള്‍ മരണപ്പെട്ടാലോ ഇയാളുടെ മേലുള്ള നിയമനടപടികള്‍ കോടതി തള്ളിക്കളഞ്ഞാലോ ബാക്കി ഉത്തരവാദിത്തം ജാമ്യക്കാരന് മേലാകും.
Read Also: നവംബർ മുതൽ 4ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ
അതേസമയം ജാമ്യം നില്‍ക്കുന്നയാളുടെ സമ്മതപ്രകാരമല്ലാതെ വ്യവസ്ഥകള്‍ മാറ്റുകയാണെങ്കില്‍ ആ ജാമ്യം നിലനില്‍ക്കില്ല, അസാധുവാകും. ഈ മാറ്റങ്ങള്‍ ഇടപാടിനെ ബാധിക്കുന്നതാണെങ്കില്‍ മാത്രമാണ് ജാമ്യത്തെ ബാധിക്കുക.
കടമെടുത്തയാള്‍ മുങ്ങുകയും ബാക്കി തുക ജാമ്യക്കാരന് അടയ്ക്കേണ്ടിയും വന്നാല്‍ എന്തുസംഭവിക്കും?
കടമെടുത്തയാളുടെ ഈട്, ലോണിന്മേലുള്ള അവകാശങ്ങള്‍, എല്ലാം ജാമ്യക്കാരന് കിട്ടും. അതുപോലെ, ഈടായ വസ്തുവിന്റെ വില, അടച്ചുതീര്‍ത്ത ലോണിനെക്കാള് കുറവാണെങ്കില്ബാക്കി പണത്തിന് ജാമ്യക്കാരന് ലോണെടുത്തയാള്ക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്.
Story Highlights: conditions and responsibilities of guarantor in loan transactions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here