Advertisement

ഫണ്ട് വെട്ടിപ്പ് തടയണം; നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം

October 7, 2022
2 minutes Read

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു.സ്ഥിരം അധ്യാപകരെ നിയമിക്കണമെന്നും, ഫണ്ട് വെട്ടിപ്പ് തടയണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. (student protest in national school of drama)

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും തടസ്സപ്പെടുത്തുന്ന തരത്തിലാണ് അധികൃതരുടെ നീക്കങ്ങള്‍ എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരിക്കുന്നത്.

Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം

പതിനഞ്ചില്‍ കൂടുതല്‍ അധ്യാപകരുടെ ഒഴിവുള്ള സ്ഥാപനത്തില്‍ നിലവില്‍ 6 അധ്യാപകര്‍ മാത്രമാണ് ഉള്ളത്. ഭൂരിഭാഗവും പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ ഒരാള്‍ പോലും സ്ത്രീ ഇല്ല എന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.

പുറത്തു നിന്നുള്ള അധ്യാപര്‍ക്ക് വേതനം നല്‍കുന്നില്ലെന്നും ,വിദ്യാര്‍ത്ഥി പ്രൊഡക്ഷന്റെ ഫണ്ട് പഠനത്തെ ബാധിക്കുന്ന തരത്തില്‍ വെട്ടി കുറച്ചു എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

മുന്‍പും പലതവണ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നെങ്കിലും അധികൃതര്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ചെയര്‍പേഴ്‌സണ്‍ പരേഷ് റാവല്‍ വിദ്യാര്‍ത്ഥികളുമായി നേരിട്ട് ചര്‍ച്ച നടത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കുംവരെ സമരം തുടരാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

Story Highlights: student protest in national school of drama

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top