തുർക്കി വിമാനം കൊൽക്കത്തയിൽ അടിയന്തരമായി ഇറക്കി

ടർക്കിഷ് എയർലൈൻസ് വിമാനം കൊൽക്കത്തയിൽ അടിയന്തരമായി ഇറക്കി. ഒരു യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. ഇസ്താംബൂളിൽ നിന്ന് സിംഗപ്പൂരിലേക്കാണ് വിമാനം പറന്നുയർന്നത്.
വിമാനത്തിൽ വച്ച് 69 വയസ്സുള്ള ഒരു വയോധികയുടെ ആരോഗ്യം പെട്ടെന്ന് വഷളായി. ഇയാളുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി. സാഹചര്യം കണക്കിലെടുത്ത് വിമാനം അടിയന്തരമായി ഇറക്കാൻ പൈലറ്റ് തീരുമാനിച്ചു. തുടർന്ന് 11.45 ഓടെ TK-054 വിമാനം കൊൽക്കത്തയിൽ ഇറക്കി. രോഗിയായ യാത്രക്കാരനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാത്രക്കാരന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിമാനത്താവളത്തിൽ വച്ച് തന്നെ പ്രഥമശുശ്രൂഷ നൽകിയെങ്കിലും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഏതാനും മണിക്കൂറുകൾക്ക് ശേഷം വിമാനം വീണ്ടും സിംഗപ്പൂരിലേക്ക് പുറപ്പെട്ടു.
Story Highlights: Turkish Flight Makes Emergency Landing In Kolkata For Ill Passenger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here